മണിപ്പൂര്‍ പൊലീസില്‍ ശാരീരികമായി ഫിറ്റ് അല്ലാത്ത 200 കമാന്‍ഡോകളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ഡിജിപി മൃണാള്‍ കാന്തിദാസ് അറിയിച്ചു.
നിലവിലുള്ള കമാന്‍ഡോകളുടെ എണ്ണം 1600 ആക്കി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ഇതിനായി ഉന്നതസമിതി രൂപവല്‍ക്കരിച്ച് പരിശോധന നടത്തും. കമാന്‍ഡോകളുടെ സ്വകാര്യജീവിതവും ഇതിനായി പരിഗണിക്കും. ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരെയും പുറത്താക്കും.