കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കണമെന്ന് പിപി തങ്കച്ചന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ബോധപൂര്‍വ്വമാണെന്നും ഇടതു മുന്നണിയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായി നടന്ന ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍പോലും ഇടതുമുന്നണി തയ്യാറായിട്ടില്ല.

കണ്ണൂരിലെ അക്രമം ഇടതു മുന്നണി നേതൃത്വം അറിഞ്ഞ് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പോലീസ് ആത്മ സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ കൂത്തുപറമ്പ് സംഭവം ആവര്‍ത്തിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കണം. കണ്ണൂരിലെ ഇന്റലിജന്‍സ് ഡിവൈഎസ്പി പിണറായി വിജയന്റെ സുഹൃത്താണ്. കണ്ണൂരിലെ പോലീസ് സംവിധാനത്തില്‍ അഴിച്ചു പണി വേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് അടിയന്തിര ഏകോപനസമിതി യോഗം നവംബര്‍ ഒന്ന് വെള്ളിയാഴ്ച ചേരുന്നുണ്ട്. റബ്ബര്‍ വിലയിടിവിനെതിരെ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഈ ആവശ്യം ഉന്നയിച്ച് സര്‍വ്വകക്ഷിയോഗം വിളിച്ച് അടിയന്തിരമായി ഡല്‍ഹിക്കു പോകണമെന്നും പി.പി.തങ്കച്ചന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :