മക്കളെ കൊന്ന പിതവ് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (15:43 IST)
ഹൈദരാബാദില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ചെയ്തു.ഹൈദരാബാദില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന എ ആര്‍ ഗുരുപ്രസാദ് മക്കളായ വിറ്റല്‍ ( 9), നന്ദ (5) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇയാള്‍ ഭാര്യയായ സുഹാസിനിയുമായി വിവാഹമോചനം നേടിയ ശേഷം തനിയെ ആണ് താമസിച്ചിരുന്നത്. ഗുരുപ്രസാദ് മക്കളെ ആഴ്ചയിലൊരിക്കല്‍
സന്ദര്‍ശിക്കുമായിരുന്നു.

ഇയാള്‍ ആത്മഹത്യ ചെയ്ത റെയില്‍വെ പാളത്തിനു സമീപത്തു നിന്നും കണ്ടെടുത്ത മൊബൈല്‍ഫോണിലെ അയക്കപ്പെടാതിരുന്ന മെസ്സേജില്‍ താന്‍ മക്കളെ കൊന്നതായി ഗുരുപ്രസാദ് പറഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. വിവാഹമോചനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

ആത്മഹത്യ ചെയ്ത ദിവസം രാവിലെ വീട്ടില്‍ നിന്നും മക്കളെയും കൂട്ടി പോയ ഗുരുപ്രസാദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :