അമ്മയ്ക്കെതിരെ വിധി: തമിഴ്നാട്ടില്‍ 16 മരണം

ചെന്നൈ| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (12:22 IST)
അനധികൃത സ്വത്ത് സമ്പാദക്കെസില്‍ ജയലളിതയുടെ അറസ്റ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുകയാണ്. തമിഴ്നാട്ടില്‍ ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കോടതി വിധി വന്നതിന് ശേഷം മൂന്നു പേര്‍ തൂങ്ങി മരിച്ചിരുന്നു.


ഒരാള്‍ സ്വയം തീകൊളുത്തിയും ഒരാള്‍ ബസ്സിന് മുന്‍പില്‍ ചാ‍ടി മരിച്ചിരുന്നു. ഇത്കൂടാതെ ഒരാള്‍ വിഷം കഴിച്ചും മരിച്ചിരുന്നു.വിധി വന്നത് മുലം പത്തോളം ആളുകള്‍ ഹൃദയാഘാതം വന്നും മരിച്ചതായാണ്
പൊലീസ് വൃത്തങ്ങള്‍ പറയുന്നത്

ഇത് കൂടാതെ രണ്ട് പേര്‍ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ഇതില്‍
സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും പെടും.ഇത്കൂടാതെ തിരുപ്പൂരില്‍ എഐഎഡിഎംകെ അനുയായി സ്വന്തം കൈവിരല്‍ അറുത്തു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :