പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ കോൺഗ്രസിന് ഗുണം ചെയ്യും: പ്രശാന്ത് കിഷോർ

ന്യൂഡ‌ൽഹി| Aparna shaji| Last Updated: ശനി, 5 മാര്‍ച്ച് 2016 (15:39 IST)
ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുവാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. രാജ്യത്തിന് ഗുണം ചെയ്യുമെന്നതിനാലാണ് പ്രിയങ്കയെ രംഗത്തിറക്കുന്നതെന്ന് പാർട്ടിയുടെ പുതിയ തന്ത്രജ്ഞനും മാനേജ്‌മെന്റ് വിദഗ്ധനുമായ പ്രശാന്ത് കിഷോർ അറിയിച്ചു.

പ്രിയങ്കയുടെ വ്യക്തിപ്രഭാവത്തിനൊപ്പം മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രൂപ സാദൃശ്യവും മത്സരത്തിന് ഗുണം ചെയ്യുമെന്ന് കിഷോർ അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കിഷോർ സമർപ്പിച്ചു.

കോൺഗ്രസിന്റെ സ്വന്തം മണ്ഡലങ്ങ‌ളായ യു പിയിലെ അമേത്തിയിലും ബറേലിയിലും കഴിഞ്ഞ തവണ നേതൃത്വം നൽകിയത് പ്രിയങ്കയായിരുന്നു. രാഹുൽ ഗാന്ധിയെ കോൺഗ്രസിന്റെ മുൻനിരയിലേക്ക് കൊണ്ടു വന്നപ്പോൾ പ്രിയങ്കയെയും നേതൃത്വ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരുന്നു. അന്നൊക്കെ സജീവമായി പ്രവർത്തിക്കുന്നതിനായി രാഷ്ടീയത്തിലേക്കില്ല എന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കുകയായിരുന്നു.

മുൻകാലങ്ങ‌ളെ അപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ
കൂടുത‌ൽ പങ്കാളിയായതിനാൽ
പ്രിയങ്ക മത്സരിച്ചാൽ ഗുണം ചെയ്യുമെന്നും ഇപ്പോൾ ദുർബലമായി നിൽക്കുന്ന ഉത്തർപ്രദേശിലേക്ക് പാർട്ടിയെ തിരികെ കൊണ്ടു വരാൻ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന് കഴിയുമെന്നും പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയെ അറിയിച്ചു.

കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ മുൻനിർത്തി ബി ജെ പി നടത്തിയ പ്രചാരണത്തിനും ബീഹാറിൽ നിതീഷ് കുമാറിന്റെ രാഷ്ടീയ തന്ത്രങ്ങ‌ൾക്കും നേതൃത്വം നൽകിയത് പ്രശാന്ത് കിഷോറായിരുന്നു. ആയതിനാൽ പ്രിയങ്കാ ഗാന്ധി രാഷ്ടീയത്തിൽ സജീവമാകുമെന്ന അഭ്യൂഹങ്ങ‌ൾ കൂടുതലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :