പത്തനാപുരത്ത് തന്നെ മത്സരിക്കും; മണ്ഡലത്തിനോട് വൈകാരികമായ അടുപ്പമാണുള്ളത്- ഗണേഷ് കുമാർ

പത്തനാപുരം മണ്ഡലത്തിൽ നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യമില്ല

  കേരളാ കോൺഗ്രസ് ബി , കെബി ഗണേഷ് കുമാർ , പത്തനാപുരം
കൊട്ടാരക്കര| jibin| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (10:39 IST)
പത്തനാപുരത്തോട് വൈകാരികമായ അടുപ്പമാണുള്ളതെന്ന് കേരളാ കോൺഗ്രസ് ബി നേതാവ് എംഎൽഎ. പത്തനാപുരം മണ്ഡലത്തിൽ നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രഗത്ഭരായ നേതാക്കളാണ് തനിക്കെതിരെ മത്സരിക്കാന്‍ വന്നത്. എന്നാല്‍, ജനങ്ങള്‍ കൈവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എവിടെ നിന്നു മത്സരിക്കാനും ഒരുക്കമാണ്. എന്നാല്‍ പത്തനാപുരത്ത് മാറി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യം ഇന്നില്ലെന്നും ഗണേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :