പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നു; പൊതുജനം ആശങ്കയിലെന്ന് മോദി

പാർലമെന്റ്, നരേന്ദ്ര മോദി, രാജീവ് ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി Parlament, Narendra Modi, Rjeev Gandhi, Javaharlal Nehru, Indira Gandhi
ന്യൂഡല്‍ഹി| aparna shaji| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (14:28 IST)
പാർലമെന്റ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുന്നത് ജനങ്ങ‌ൾക്ക് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ജനപ്രതിനിധികൾക്ക് അഭിപ്രായങ്ങ‌ൾ പറയുവാനും അവരുടെ ആശങ്കകൾ പങ്കുവെക്കുവാനും ചർച്ചചെയ്യുവാനുമുള്ള വേദിയാണ് പാർലമെന്റെന്ന് രാജീവ് ഗാന്ധിയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് മോദി പറഞ്ഞു.

പാർലമെന്റിന്റെ അന്തസ് നിലനിർത്തുന്നതിൽ പ്രതിപക്ഷത്തിന് പങ്കുണ്ടെന്നും എന്നാൽ
പാർലമെന്റിന്റെ നടപടികൾ പ്രതിപക്ഷം തുടർച്ചയായി തടസ്സപ്പെടുത്തുകയാണെന്നും മോദി അറിയിച്ചു. സ്വകാര്യ ലാഭത്തിനായി പാര്‍ലമെന്റ് തടസപ്പെടുത്തുന്ന കാര്യം അംഗീകരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.

ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വാക്കുകൾ കടമെടുത്താണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ നേരിട്ടത്. പാർലമെന്റ് എങ്ങനെ പ്രവർത്തിക്കണമെന്ന് പറഞ്ഞ
രാഷ്ട്രപതിയുടെ നല്ല വാക്കുകൾക്ക് നന്ദിയുണ്ട്, മുതിർന്നവരുടെ അഭിപ്രായങ്ങ‌ളെ താൻ മാനിക്കുന്നുവെന്നും മോദി ചർച്ചക്കിടയിൽ അറിയിച്ചു.

പാർലമെന്റ് തടസ്സപ്പെടുന്നതിൽ ജനങ്ങ‌ൾ ആശങ്കാകുലരാണെന്നും, നടപടികൾ നടക്കുന്നില്ലെങ്കിൽ
നഷ്ടം എല്ലാവർക്കുമാണെന്നും അദ്ദേഹം അറിയിച്ചു. വിവിധ ബില്ലുക‌ൾ പാസാക്കാൻ അനുവദിക്കണമെന്നും വിവിധ മേഖലയിൽ നിന്നും തയ്യാറാക്കുന്ന രേഖകൾ ജനപ്രതിനിധികൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെയ്ക്ക് ഇൻ ഇന്ത്യ രാജ്യത്തിന് വേണ്ടിയാണീ
തീരുമാനമെന്നും മോദി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :