ദിനംപ്രതിയുള്ള വാഗ്ദാനങ്ങള്‍ മോഡി അവസാനിപ്പിക്കണം: നിതീഷ് കുമാര്‍

പട്ന| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (19:18 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ദിനംപ്രതിയുള്ള വാഗ്ദാനങ്ങള്‍ മോഡി അവസാനിപ്പിക്കണമെന്ന് നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

മോഡി സത്യസന്ധത പ്രകടിപ്പിക്കണം. ബിഹാറിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കുകയും വേണം. അല്ലാതെ നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളും മധുരകരമല്ലാത്ത വാക്കുകളും പറഞ്ഞ് ജനങ്ങളെ കുഴപ്പത്തിലാക്കരുത്. ജനങ്ങളുടെ മുമ്പില്‍ സത്യങ്ങളും യഥാര്‍ഥ കണക്കുകളും അവതരിപ്പിക്കാന്‍ മോഡി ശ്രദ്ധിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.

ബിജെപിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി പങ്കെടുക്കാനിരിക്കെയാണ് മോഡിക്കെതിരെ നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ ഭഗല്‍പുരിലാണ് മോദി പങ്കെടുക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :