പ്രധാനമന്ത്രിയും സോണിയയും പരസ്യസംവാദത്തിന് തയ്യാറുണ്ടോ?- കെജ്‌രിവാള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിന്റെ വെല്ലുവിളി. താനുമായി പരസ്യസംവാദം നടത്താന്‍ ഇവര്‍ തയ്യാറുണ്ടോ എന്നാണ് കെജ്‌രിവാളിന്റെ വെല്ലുവിളി.

റോബര്‍ട്ട് വധേര, പ്രധാനമന്ത്രി എന്നിവരോട് തങ്ങള്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരും തന്നെ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല- കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് കെജ്‌രിവാളിന് നേരെ 27 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെജ്‌രിവാളിന്റെ വെല്ലുവിളി ട്വീറ്റ്.

ആദ്യം താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ദിഗ്‌വിജയ് സിംഗ് അദ്ദേഹത്തിന്റെ നേതാക്കളെ സജ്ജരാക്കണം. തീയതിയും സമയവും നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ദിഗ്‌വിജയ് സിംഗ് തയ്യാറാണോയെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :