പ്രധാനമന്ത്രി രാജ്യത്തെ വഴി തെറ്റിക്കുന്നു: മോഡി

ഗാന്ധിനഗര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദേശയാത്രാചെലവുകള്‍ക്കായി പണം ചെലവിട്ടില്ലെന്ന വാദത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. സോണിയയുടെ ചികിത്സയ്ക്കും വിദേശയാത്രയ്ക്കുമായി സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണത്തില്‍ ഉറച്ച് മോഡി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി വഴി തെറ്റിക്കുകയാണ് ചെയ്യുന്നത്. സോണിയയ്ക്ക് വേണ്ടി സര്‍ക്കാര്‍ പണം ചെലവിട്ടതായി വിവരാവകാശ രേഖകള്‍ വഴി തെളിഞ്ഞതാണ്- മോഡി പറഞ്ഞു.

അതേസമയം സോണിയയെ മാത്രമല്ല, അവരുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും മോഡി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :