നരേന്ദ്ര മോദിയേക്കുറിച്ച് പുസ്തകമെഴുതിയ മലയാളി മാധ്യമപ്രവര്‍ത്തകന് ഭീഷണി

നരേന്ദ്ര മോദി, പുസ്തകം, പത്രപ്രവർത്തകൻ, കമ്മ്യൂണിസ്റ്റ്, ജെ എൻ യു, ബി ജെ പി Narendra Modi, Book, Journalist, Cammunist, JNU, BJP
തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (17:35 IST)
നരേന്ദ്ര മോദിയുടെ വിജയത്തിനു പിന്നിലെ തന്ത്രങ്ങളെ കുറിച്ച് പുസ്തകമെഴുതിയ മലയാളി പത്രപ്രവർത്തകന് ഭീഷണി. സംഘപരിവാർ പ്രവർത്തകനെന്ന്
അവകാശപ്പെട്ടയാളാണ് ഫോണിലൂടെ പ്രമുഖ മലയാളി പത്രപ്രവർത്തകനായ ഉല്ലേഖ് എൻ പി യെ ഭീഷണിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഉല്ലേഖ് സൈബർ സെല്ലിന് പരാതി നൽകി. ഒരു മലയാളം വാരികയിൽ ജെ എൻ യു സംഭവത്തെക്കുറിച്ച് ഉല്ലേഖ് എഴുതിയ ലേഖനമാണ് ഭീഷണിക്ക് കാരണമായത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ വിജയിക്കാൻ സഹായിച്ച തന്ത്രങ്ങ‌ളെ കുറിച്ച് വാർ റൂം എന്ന പേരിൽ ഉല്ലേഖ് ഒരു പുസതകമിറക്കിയിരുന്നു. ബി ജെ പിയെ വിജയത്തിലേക്ക് നയിച്ച വ്യക്തികള്‍, തന്ത്രങ്ങ‌ൾ, സങ്കേതികവിദ്യക‌ൾ തുടങ്ങി എല്ലാ കാര്യങ്ങ‌ളെക്കുറിച്ചും പുസ്തകം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷമായിരുന്നു പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്.

ലാൻഡ് ഫോണിൽ നിന്നാണ് കഴിഞ്ഞ ദിവസം ഭീഷണി എത്തിയതെന്ന് ഉല്ലേഖ് സൈബെർ സെല്ലിനോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനായ ഉല്ലേഖ് ഓപ്പൺ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :