ഒരു പാക്കറ്റ് സിഗരറ്റ് വേണം; ബിരിയാണിയും പത്രവും നിര്‍ബന്ധം, കനയ്യയുടെ സെല്ലില്‍ താമസിക്കണം- ഉമർ ഖാലിദിന്റെ ആവശ്യങ്ങള്‍

കീഴടങ്ങിയ അനിർബൻ ഭട്ടാചാര്യയ്‌ക്കുമുണ്ട് ആവശ്യങ്ങള്‍

ജെഎൻയു , ഉമർ ഖാലിദ് , കനയ്യ കുമാര്‍ , ജെഎൻയു കാമ്പസ് , പാർലമെന്റ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (10:42 IST)
താൻ തുടർച്ചയായി പുകവലിക്കുന്ന വ്യക്തിയായതിനാല്‍ ജയിലില്‍ സിഗരറ്റ് ലഭ്യമാക്കണമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയില്‍ (ജെഎൻയു) ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നാരോപിച്ച് കസ്‌റ്റഡിയിലായ ഉമർ ഖാലിദ്. കീഴടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് അവസാനമായി സിഗരറ്റ് ഉപയോഗിച്ചത്. ഇപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ സിഗരറ്റ് നല്‍കണമെന്നും ജെഎൻയുവിലെ വിവാദനായകന്‍ പറഞ്ഞു. എന്നാല്‍, ഈ ആവശ്യങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞു.

ഉമർ ഖാലിദിനൊപ്പം കീഴടങ്ങിയ അനിർബൻ ഭട്ടാചാര്യയ്‌ക്കുമുണ്ട് ആവശ്യങ്ങള്‍. കനയ്യ കുമാറിനൊപ്പം ആർകെ പുരം പൊലീസ് സ്റ്റേഷനിൽ താമസിപ്പിക്കണമെന്നും ദിവസവും പത്രം വായിക്കാനുള്ള സൌകര്യവും ഒരുക്കണവുമെന്നാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റ് എന്ന ആവശ്യത്തില്‍ നിന്ന് ഉമര്‍ ഖാലിദ് പിന്നോട്ട് പോകുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ കഴിക്കാന്‍ നല്ല ഭക്ഷണം വേണമെന്നും ജെഎൻയു കാമ്പസിലെ കാന്റിനില്‍ നിന്ന് ബിരിയാണിയും മോമോസും വാങ്ങിത്തരണമെന്നും നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും പൊലീസ് ഈ ആവശ്യങ്ങള്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് ഹിന്ദി പത്രവും സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിൽ നിന്നും ആഹാരം വാങ്ങി നൽകുകയും ചെയ്‌തു.

പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിന്റെ അനുസ്‌മരണ ചടങ്ങ് ഈ മാസം ഒമ്പതിനാണ് ജെഎൻയുവില്‍ നടന്നത്. പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും അഫ്സൽ ഗുരുവിനെ പുകഴ്‌ത്തുകയും ചെയ്‌ത സംഭവത്തിലാണ് ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും പൊലീസ് കസ്‌റ്റഡിയിലായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :