തോറ്റാലും സാരമില്ല; കെജ്‌രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 16 ജനുവരി 2015 (16:17 IST)
അരവിന്ദ് കെജ്‌രിവാളുമായി മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും തോറ്റാല്‍ സാരമില്ലെന്നും കിരണ്‍ ബേദി. അറുപത്തിയഞ്ചുകാരിയായ കിരണ്‍ ബേദി ബി ജെ പി സ്ഥാനാര്‍ത്ഥിയായാണ് ഡല്‍ഹിയില്‍ മത്സരിക്കുന്നത്. ഒരു ദേശീയവാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. വ്യാഴാഴ്ചയാണ് കിരണ്‍ ബേദി ബി ജെ പിയില്‍ ചേര്‍ന്നത്.

അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ എതിരാളിയായാണ് കിരണ്‍ ബേദി മത്സരിക്കുന്നത്.

അഴിമതിക്കെതിരായ പ്രചാരണ വഴിയില്‍ അണ്ണ ഹസാരെയ്ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും കിരണ്‍ ബേദിയും ഉണ്ടായിരുന്നു. എന്നാല്‍ കെജ്‌രിവാള്‍ ആം ആദ്‌മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരില്‍ പ്രമുഖരായിരുന്നു ഹസാരെയും കിരണ്‍ ബേദിയും.

ഒരു ഭരണാധികാരിയെന്ന നിലയില്‍ നരേന്ദ്ര മോഡിയെ താന്‍ ബഹുമാനിക്കുന്നെന്നും കിരണ്‍ ബേദി പറഞ്ഞു. ഇതിനിടയില്‍ ബി ജെ പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാണ് കിരണ്‍ ബേദിയെന്നും ശ്രുതിയുണ്ട്. ഫെബ്രുവരി ഏഴിനാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :