ട്രെയിനിലെ തീയ്ക്ക് കാരണം കമിതാക്കളുടെ ആത്മഹത്യ

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ചൊവ്വാഴ്ച ഹൈദരാബാദ് - ഷോലാപ്പുര്‍ ഫലാക്‌നാമ പാസഞ്ചര്‍ എക്‌സ്പ്രസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ച രണ്ടു പേര്‍ കമിതാക്കള്‍ ആയിരുന്നു എന്നും ഇവര്‍ ട്രെയിനില്‍ വച്ച് തീകൊളുത്തി ചെയ്യുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.

ശരണപ്പ ഷബാരി (21) വര്‍ഷ (19) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ശരണപ്പയും കോളജ് വിദ്യാര്‍ഥിനിയായ വര്‍ഷയും പ്രണയത്തില്‍ ആയിരുന്നു. ട്രെയിനിന്റെ മധ്യഭാഗത്തെ കോച്ചില്‍ കയറിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അപകടത്തില്‍ മറ്റ് ഏഴ് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

മണ്ണെണ്ണ കാനുകളുമായി രണ്ടുപേര്‍ ട്രെയിനില്‍ കയറിയതാണ് ചില യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :