ഒക്ടോബര്‍ മുതല്‍ ട്രെയിനുകളിലെ എ സി നിരക്കുകള്‍ വര്‍ദ്ധിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഒക്ടോബര്‍ ഒന്നുമുതല്‍ ട്രെയിനുകളിലെ എ സി നിരക്കുകള്‍ വര്‍ദ്ധിക്കും. എ സി യാത്രക്കാര്‍ക്ക് 3.7 ശതമാനം സേവന നികുതി ഏര്‍പ്പെടുത്തുന്നതാണ് നിരക്ക് ഉയരാന്‍ കാരണം. എ സി ഫസ്റ്റ് ക്ലാസ്,​ എക്സിക്യൂട്ടീവ് ക്ലാസ്,​ 2 ടയര്‍,​ 3 ടയര്‍, എ സി​ചെയര്‍ കാര്‍ തുടങ്ങിയവയിലെ നിരക്കുകളിന്മേലും ചരക്കു കൂലിയും അനുബന്ധ സേവന നിരക്കിലുമാണ് അധികമായി സേവന നികുതി ഏര്‍പ്പെടുത്തുക.

നേരത്തെ ടിക്കറ്റ് ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ മാറ്റം വന്ന നിരക്ക്‌ റയില്‍വെ സ്റ്റേഷനുകളിലോ ബുക്കിംഗ് ഓഫീസുകളിലോ ടിടിഇമാരെയോ ഏല്‍പിക്കാം. ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകളില്‍ സര്‍വീസ്‌ ടാക്സ്‌ തിരിച്ചു നല്‍കുന്നതല്ലെന്നും റയില്‍വെ അറിയിച്ചു. ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകളില്‍ ആകെ തുകയുടെ 30 ശതമാനമായിരിക്കും സര്‍വീസ്‌ ചാര്‍ജ്‌.

2009-10 ലെ പൊതു ബജറ്റിലാണ്‌ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കാന്‍ തീരുമാനമുണ്ടാകുന്നത്‌. എന്നാല്‍ അന്നുമുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്‌ എതിര്‍ത്തു വരികയായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും യു പി എയില്‍ നിന്നും രാജിവച്ചതിന് പിന്നാലെയാണ് സേവന നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ ഇപ്പോള്‍ നിരക്ക് 3935 രൂപയാണ്. ഒക്ടോബര്‍ മുതല്‍ അത് 4032 രൂപയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :