ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കരുത്, അവര്‍ക്ക് ധരിക്കാന്‍ പറ്റിയ വസ്ത്രം എന്താണെന്ന് ഞാന്‍ പറയാം: കേന്ദ്രമന്ത്രി

ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കരുത്; പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി| AISWARYA| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (13:39 IST)
ട്രാന്‍സ്ജന്ററുകള്‍ സാരി ധരിക്കരുതെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രി രാംദാസ് അത്താവാലെ.
ട്രാന്‍സ്ജന്ററുകള്‍ സാരിക്ക് പകരം പാന്റും ഷര്‍ട്ടുമാണ് ധരിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ പുരുഷന്മാരും സ്ത്രീകളുമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കുന്നതിനെതിരെ രംഗത്തുവന്നത്. ട്രാന്‍സ്‌ജെന്ററുകളുമായി ബന്ധപ്പെട്ട ഒരു ദേശീയ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവര്‍ സ്ത്രീകളല്ല, പുരുഷന്മാരുമല്ല, അവര്‍ മനുഷ്യരാണ്. അവര്‍ സ്ത്രീകളല്ലായിടത്തോളം കാലം അവര്‍ സാരി ധരിക്കുന്നതെന്തിനാണ്? അവര്‍ക്ക് പാന്റും ഷര്‍ട്ടും ധരിക്കാം. അവര്‍ പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂ.’ അദ്ദേഹം പറഞ്ഞു. ട്രാന്‍സ്ജന്ററുകളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ ബില്ലു കൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കിയ ആളാണ് അത്തേവാലെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :