ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Lavlin, Pinarayi, CBI, Supreme Court, High Court, ലാവ്‌ലിന്‍, പിണറായി, സി ബി ഐ, സുപ്രീംകോടതി, ഹൈക്കോടതി
ന്യൂഡല്‍ഹി| BIJU| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (20:25 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലാതാവുകയും ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടുകയും ചെയ്യുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്നും അതിനാല്‍ അത് ന്യായീകരിക്കാനാവില്ലെന്നുമാണ് അപ്പീലില്‍ സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും സി ബി ഐ അപ്പീലില്‍ പറയുന്നു. അപ്പീല്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.

ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് പിണറായി വിജയന്‍ വൈദ്യുതമന്ത്രിയായിരിക്കെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :