ദിലീപ് കൈവിട്ട കളിക്ക്, സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് പിന്നിലെന്ത്? പൊലീസിനെ പൂര്‍ണമായും കുറ്റപ്പെടുത്തിയുള്ള നീക്കം വിനയാകുമോ?

ജോണ്‍ കെ ഏലിയാസ് 

കൊച്ചി, വെള്ളി, 3 നവം‌ബര്‍ 2017 (12:33 IST)

Dileep, Manju, CBI, Actress attack, Behra, Sandhya, ദിലീപ്, മഞ്ജു, സി ബി ഐ, നടി, ബെഹ്‌റ, സന്ധ്യ

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  നടന്‍ ദിലീപ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയതോടെ കേസ് വലിയ വഴിത്തിരിവിലെത്തി. സംസ്ഥാന ഡി ജി പിക്കും എ ഡി ജി പിക്കും എതിരെയുള്ള നീക്കം ഈ കേസില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്നത് ഇപ്പോള്‍ അവ്യക്തമാണ്. എന്നാല്‍ ചിലപ്പോള്‍ ഈ നീക്കം ദിലീപിനുതന്നെ വിനയായി വന്നേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 
 
ഈ കേസ് തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ദിലീപ് ആഭ്യന്തരസെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. 12 പേജുള്ള കത്താണ് അയച്ചത്. സി ബി ഐ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗമായ ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചതുകൊണ്ട് അത് ഏതെങ്കിലും രീതിയില്‍ സി ബി ഐ അന്വേഷണം സാധ്യമാകത്തക്ക നിലയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
 
എന്നാല്‍ ഇപ്പോള്‍ ജാമ്യത്തില്‍ തുടരുന്ന ദിലീപ് ഇത്തരമൊരു നീക്കം നടത്തിയത് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നം സൃഷ്ടിക്കുമോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, പൊലീസ് മേധാവികള്‍ക്കെതിരായ ഈ നീക്കത്തെ പൊലീസ് ഏതുരീതിയില്‍ കൈകാര്യം ചെയ്യും എന്നതും കണ്ടറിയേണ്ട കാര്യമാണ്.
 
ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ പക്ഷേ ആത്മവിശ്വാസത്തിലാണ്. നടിയെ ഉപദ്രവിച്ചത് ആരാണെന്ന് വ്യക്തമായെങ്കിലും ആ കൃത്യം ചെയ്യിച്ചത് ആരാണെന്ന കാര്യത്തില്‍ നിഗൂഢത തുടരുകയാണെന്നും സത്യം പുറത്തുവരുന്നതിനുവേണ്ടിയാണ് ദിലീപിന്‍റെ ശ്രമമെന്നുമാണ് അവര്‍ പറയുന്നത്. ‘കമ്മാരസംഭവം’ എന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനത്തിലേക്കും ദിലീപ് കടന്നിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മോഷണശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ കത്തി

മോഷണ ശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ ഭാഗികമായി കത്തി നശിച്ചു. സ്വകാര്യ ബങ്കിന്റെ ...

news

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; ഇക്കാര്യത്തില്‍ സർക്കാർ കൂടുതൽ വ്യക്തത വരുത്തണം

മൊബൈൽ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ ...

news

എസ്‌എസ്‌എല്‍‌സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ സമ്പൂര്‍ണയില്‍ നല്‍കണം !

എസ്‌എസ്‌എല്‍‌സി പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫേട്ടോ ഉള്‍പ്പെടെയുള്ള ...

news

ഐ സി യുവിൽ പൊട്ടിത്തെറി, പിന്നിൽ രശ്മി നായർ?; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഐസിയുവിൽ സംഭവിക്കുന്നതെന്ത്?

മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോൾ പേജാണ് ഐ സി യു അഥവാ ...

Widgets Magazine