ജയലളിതയെ കാണാനില്ലെന്ന്‌ പറഞ്ഞ് തമിഴ്നാട്ടില്‍ പത്ര പരസ്യം

തമിഴ്നാട്, മുഖ്യമന്ത്രി ജയലളിത, ഡി എം കെ  thamiynadu, chief minister jayalalitha, dmk
തമിഴ്‌നാട്| rahul balan| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (02:50 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പത്ര പരസ്യം ശ്രദ്ധേയമാകുന്നു ‘മുഖ്യമന്ത്രി ജയലളിതയെ കണ്ടവരുണ്ടോ’ എന്ന ചോദ്യത്തോടെ പ്രമുഖ ദിനപത്രങ്ങളില്‍ പരസ്യം കൊടുത്തത് ഡി എം കെയാണ്‌‌. പടത്തിലും പോസ്‌റ്ററിലുമല്ലാതെ നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയെ നേരിട്ട്‌ കണ്ടിട്ടുണ്ടോ എന്നാണ്‌ പരസ്യത്തില്‍ ചോദിച്ചിരിക്കുന്നത്‌. പ്രമുഖ പത്രങ്ങളുടെ ആദ്യപേജ്‌ മുഴുവന്‍ ഡി എം കെ നല്‍കിയ പരസ്യമാണ്‌.

പത്ര പരസ്യങ്ങളിലും പോസ്റ്ററുകളിലെയും സജീവ സാന്നിധ്യമാണ് ജയലളിത. എന്നാല്‍
എന്നാല്‍ അഞ്ചില്‍ താഴെ തവണ മാത്രമാണ്‌ ജയലളിത നേരിട്ട്‌ മാധ്യമങ്ങളെ കണ്ടിട്ടുള്ളത്‌. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ എല്ലാം ജയ ടിവി ചാനലിലൂടെയും പത്രകുറിപ്പിലുടെയും മാത്രമായിരുന്നു നല്‍കാറുള്ളത്. പങ്കെടുത്ത പരിപാടികളാവട്ടെ വിരലില്‍ എണ്ണവുന്നത്രെയും. ഈ സാഹചര്യത്തെയാണ്‌ ഡി എം കെ പത്ര പരസ്യത്തിലൂടെ ചോദ്യം ചെയ്യുന്നത്‌.

അഞ്ച്‌ വര്‍ഷമായി മുഖ്യമന്ത്രിയെ സ്‌റ്റിക്കറില്‍ കണ്ടു. എന്നാല്‍ ഈ മുഖ്യമന്ത്രിയെ നേരില്‍ കണ്ടവരുണ്ടോ എന്നാണ്‌ പരസ്യത്തിലെ പ്രധാന വാചകം. കൂടാതെ രജനി മുരുകന്‍ എന്ന ചിത്രത്തിലെ എന്താ അമ്മ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്‌ എന്ന അര്‍ത്ഥം വരുന്ന ഹിറ്റ്‌ പാട്ടിലെ വരികളാണുള്ളത്‌.
പരസ്യത്തില്‍ ഒരു സ്‌ഥലത്ത്‌ പോലും ഡി എം കെ എന്ന്‌ പരാമര്‍ശിച്ചിട്ടില്ല. ഉദയ സൂര്യന്റെ ചിത്രവും ഡി എം കെയുടെ പുതിയ മുദ്രാവാക്യവുമായ മുഡിയട്ടും വിടിയെട്ടും എന്ന വരിയുമാണ്‌ പരസ്യത്തിലുള്ളത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :