മൂന്നാംലിംഗക്കാര്‍ തമിഴ്നാട്ടില്‍ എസ്‌ഐ പോസ്റ്റില്‍; നിയമന ഉത്തരവ് കിട്ടിയത് 22 പേര്‍ക്ക്

ചെന്നൈ| JOYS JOY| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (10:43 IST)
മാറ്റത്തിന്റെ അലയൊലിയുമായി തമിഴ്‌മക്കള്‍. മൂന്നാംലിംഗക്കാര്‍ തമിഴ്‌നാട്ടില്‍ ഇനി ആകും. മൂന്നാംലിംഗക്കാരായ കെ പ്രിതിക യാഷിനിയും ഒപ്പമുള്ള 21 പേര്‍ക്കുമാണ് കഴിഞ്ഞദിവസം സബ് ഇന്‍സ്‌പെക്‌ടര്‍ ആയുള്ള നിയമന ഉത്തരവ് ലഭിച്ചത്. 22 പേരും ചെന്നൈയില്‍ എസ് ഐ പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. യാഷിനിയുടെ നിയമപോരാട്ടമാണ് മൂന്നാംലിംഗക്കാര്‍ക്ക് പുതിയ മേല്‍വിലാസം നേടിക്കൊടുത്തത്.

എസ് ഐ പോസ്റ്റിലേക്കുള്ള തന്റെ അപേക്ഷ തമിഴ്‌നാട് ഏകീകൃത സര്‍വ്വീസ് റിക്രൂട്‌മെന്റ് ബോര്‍ഡ് തള്ളിയതിനെ തുടര്‍ന്ന് യാഷിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ മൂന്നാംലിംഗക്കാര്‍ക്ക് അനുകൂലമായ വിധി കോടതി പുറപ്പെടുവിക്കുകയായിരുന്നു.

മൂന്നാം ലിംഗക്കാരെ മൂന്നാം വിഭാഗമായി ഉള്‍പ്പെടുത്താന്‍ ആയിരുന്നു നിര്‍ദ്ദേശം. കൂടാതെ, യോഗ്യതയുണ്ടെങ്കില്‍ യാഷിനിയെ എസ് ഐ ആയി നിയമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം, ഒരു ഐ പി എസ് ഓഫീസര്‍ ആകണമെന്നാണ് യാഷിനിയുടെ ആഗ്രഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :