ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍| WEBDUNIA|
PRO
ഛത്തിസ്ഗഢില്‍ ആന്ധ്ര അതിര്‍ത്തിക്ക് സമീപം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ മരായ്ഗുഢി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്‍.

സുരക്ഷാസേനയെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇതോടെ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

നക്‌സല്‍ വിരുദ്ധസേനയും ആന്ധ്ര ഛത്തിസ്ഗഢ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്ന് സുക്മ ജില്ലയിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :