തമിഴ്നാട്ടില്‍ മലയാളി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ചെന്നൈ| WEBDUNIA|
PRO
തമിഴ് നാട്ടിലെ കോവില്‍പെട്ടിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്.

പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാര്‍ മീഡിയനിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാനുള്ള നടപടിയിലാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :