ഗുര്‍മീതിനെതിരായ കോടതിവിധി; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും, ആള്‍ദൈവത്തിന്റെ ഭക്തരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

ഭയന്നത് തന്നെ സംഭവിച്ചു; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും

AISWARYA| Last Modified വെള്ളി, 25 ഓഗസ്റ്റ് 2017 (17:36 IST)
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികള്‍. സംഘര്‍ഷത്തിനിടെ പതിനൊന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദേര സച്ച അനുയായികളാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. സുരക്ഷാ സേനയും ഗുർമീതിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായും സംഘര്‍ഷം ഡല്‍ഹിയിലേക്ക് വ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍.

ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസില്‍ ‘ആള്‍ദൈവം’ കുറ്റക്കാരനെന്ന് പ്രത്യേക സി‌ബി‌ഐ കോടതി വിധിച്ചിരുന്നു. വിധി പ്രസ്താവം വന്ന് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനിടെ ഗുര്‍മീത് റാം റഹീം അനൂകൂലികള്‍ പൊലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കുകയാണ്. പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്‍റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാണ്. കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ ഹരിയാനയില്‍ പലയിടത്തും വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

സോഷ്യല്‍ മീഡിയയിലൂടെ സംഘര്‍ഷം ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കാനും ശ്ക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം ഉണ്ടായി. റാം റഹീം അനുകൂലികള്‍ എന്‍ഡിടിവി ഒബി വാന്‍ നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :