ദിലീപ് പുറത്തിറങ്ങാതിക്കാനുള്ളതെല്ലാം അവര്‍ ചെയ്യുന്നുണ്ട്, ഓണ അവധിക്ക് കോടതി അടച്ചാല്‍? - വിധി പറയുന്നത് ഇനിയും നീളും

ആശ്വസിക്കാം, ദിലീപിനെതിരായി പള്‍സര്‍ സുനി ഇനി ഒന്നും പറയില്ല!

aparna| Last Modified വെള്ളി, 25 ഓഗസ്റ്റ് 2017 (12:48 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ വിധി ഓഗസ്റ്റ് 25നു പറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 29 ചൊവ്വാഴ്ചയേ വിധി പറയുകയുള്ളു എന്നാണ്. വിധി വൈകുമെന്ന കാര്യം ദിലീപ് ഓണ്‍ലൈന്‍ ഫെസ്ബുക്ക് പേജാണ് പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്റിന് താഴെ ആരാധകരുടെ അമര്‍ഷവും വേദനയും പൊട്ടിയൊഴുകുകയാണ്. ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇവര്‍ ഇപ്പോഴും പറയുന്നത്. ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് ആരാധകരും താരത്തിന്റെ കുടുംബവും വിചാരിക്കുന്നത്. ദിലീപ് പുറത്തിറങ്ങുന്നതിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

പരീക്ഷാ ഫലത്തിന് പോലും ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നിട്ടില്ല എന്നാണ് ഒരാള്‍ പറയുന്നത്. അതേസമയം, ദിലീപിന് ജാമ്യം അനുവദിക്കാതിരിക്കാനുള്ളതെല്ലാം അന്വെഷണ സംഘം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 29 നും വിധി പറഞ്ഞില്ലെങ്കില്‍ എന്താകും അവസ്ഥ എന്നാണ് മറ്റ് ചിലര്‍ ചിന്തിക്കുന്നത്.

ജാമ്യത്തില്‍ കോടതി വിധി പറയുന്നതിന് മുമ്പ് പള്‍സര്‍ സുനി ഇനി പുതിയതായി എന്തെങ്കിലും വിളിച്ചുപറയുമോ എന്ന ഭയമാണ് മറ്റ് ചിലര്‍ക്ക്. എന്നാല്‍ പള്‍സര്‍ സുനിയെ ഇനി ഓഗസ്റ്റ് 30 ന് മാത്രമേ കോടതിയില്‍ ഹാജരാക്കൂ എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :