ഗുജറാത്ത് വ്യാജമദ്യ ദുരന്തം: മരണം 107 ആയി

അഹമ്മദാബാദ്| WEBDUNIA|
അഹമ്മദാബാദ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നു. ഔദ്യോഗിക കണക്ക് അനുസരിച്ച് 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഓധവ്, വിരാട് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാഴാഴ്ച പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മരണ സംഖ്യ മറച്ച് വയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഗുജറാത്ത് നിയമസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ബിജെപി സര്‍ക്കാരിന്റെ മദ്യ നിരോധനം പ്രാവര്‍ത്തികമായിട്ടില്ല എന്നും ഇത്തരം ഒരു അവസ്ഥ സംജാതമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജി വയ്ക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

ഇതുവരെ ഒരു ഡസനോളം കള്ളവാറ്റുകാരെ അറസ്റ്റ് ചെയ്തു എന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു.

മഹാത്മാഗാന്ധിയുടെ ബഹുമാനാര്‍ത്ഥം 1960 ല്‍ ഗുജറാത്തില്‍ മദ്യ നിരോധനം നിലവില്‍ വന്നു എങ്കിലും കള്ളവാറ്റ് കാരണം അത് ഇതുവരെയും ഫലപ്രദമായി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. 1977-1989 വരെയുള്ള കാലയളവില്‍ നടന്ന ഏഴ് വ്യാജമദ്യ ദുരന്തങ്ങളില്‍ 500 ആളുകള്‍ മരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :