ഗുജറാത്ത് തിരഞ്ഞെടുപ്പ്: മോഡിക്കെതിരെ മൊഴിനല്‍കിയ ഉദ്യോഗസ്ഥന്റെ ഭാര്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

അഹമ്മദാബാദ്| WEBDUNIA|
PRO
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സഞ്ജീവ് ഭട്ടിനെ മോഡി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

2007ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് മോഡി വിജയിച്ച മണിനഗര്‍ മണ്ഡലത്തിലാണ് ശ്വേത മത്സരിക്കുന്നത്.നാമനിര്‍ദ്ദേശ പത്രിക ഉടന്‍ സമര്‍പ്പിക്കും.

ഡിസംബര്‍ 13നും 17നും രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 20ന് നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :