ഗാനരചയിതാവ് ഗുല്‍‌സാറിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

മുംബൈ| WEBDUNIA|
PTI
പ്രശസ്ത ഗാനരചയിതാവും കവിയും സംവിധായകനുമായ ഗുല്‍സാറിന് ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ആദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്.

1934ല്‍ പാകിസ്ഥാനിലെ ദീനയില്‍ ജനിച്ച ഗുല്‍സാര്‍ വിഭജനകാലത്താണ് ഇന്ത്യയിലേക്ക് താമസം മാറുന്നത്. 2002ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2004ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു.

ഹിന്ദി സിനിമാലോകത്തെ അതികായന്മാരായിരുന്ന ബിമല്‍റോയ്, ഹൃഷികേശ് മുഖര്‍ജി തുടങ്ങിയവരുടെ സിനിമകളിലൂടെയാണ് ഗുല്‍സാര്‍ ഗാനരചനാ രംഗത്തേക്ക് കടന്ന് വരുന്നത്. ബിമല്‍റോയിയുടെ 1963ലെ ‘ബന്ദിനി’ക്കിന് വേണ്ടിയാണ് അദ്ദേഹം ആദ്യമായി ഗാനം രചിച്ചെത്.

എന്നാല്‍ കാബൂളിവാലയിലൂടെയാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. സച്ചിന്‍ ദേവ് ബര്‍മന്‍, സലില്‍ ചൗധരി, രാഹുല്‍ ദേവ് ബര്‍മന്‍, മദന്‍മോഹന്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹന്ദി, ഉറുദു, പഞ്ചാബി ഭാഷകളിലാണ് സംപൂരണ്‍ സിംഗ് കല്‍റ എന്ന ഗുല്‍സാറിന്റെ ഗാനങ്ങള്‍ ഏറെയും രചിച്ചിരുന്നത്.

പുതുതലമുറയിലെ പ്രതിഭാധനരായ എആര്‍ റഹ്മാന്‍, അനു മാലിക്, ജതിന്‍ ലളിത്, ശങ്കര്‍ എഹ്‌സാന്‍ ലോയ് തുടങ്ങിയവരുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദോ ദിവാനേ ശഹര്‍മേം, ആനേവാലേ പല്‍ ജാനേവാലാ ഹേ, യാരാ സിലി സിലി ബിര്‍ഹാ കി രാത്, ചല്‍ ഛയ്യ ഛയ്യ ഛയ്യാ തുടങ്ങിയ ഗാനങ്ങള്‍ ഗുല്‍സാറിന്റെ സൃഷ്ടികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :