ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു, ഗ്രാവിറ്റി ആറ് പുരസ്കാരം നേടി

ലോസ് ആഞ്ജലസ്| WEBDUNIA|
PRO
ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ആരംഭമായി‍. എണ്‍പതിയാറാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന്മാണ് നടക്കുന്നത്. സ്റ്റീവ് മാക്വിന്‍െറ ‘12 ഇയേഴ്സ് എ സ്ളേവും’ അല്‍ഫോണ്‍സോ കുറാനോയുടെ ‘ഗ്രാവിറ്റി’, ഡള്ളാസ് ബയേഴ്സ് ക്ലബ് എന്നിവയുമാണ് നിരവധി അവാര്‍ഡ് ലഭിച്ച് മുന്നിലേക്ക് എത്തുന്ന ചിത്രങ്ങള്‍.

മികച്ച ചിത്രസംയോജനം, മികച്ച ഛായഗ്രഹണം(ഇമ്മാനുവല്‍ ലുബസ്കി), മികച്ച ശബ്ദ മിശ്രണത്തിനുള്ള അവാര്‍ഡ്, മികച്ച വിഷ്വല്‍ ഇഫക്ട്, ശബ്ദ സന്നിവേശം, മികച്ച സംഗീതം( സ്റ്റീവന്‍ പ്രൈസ്) എന്നിവയ്ക്കുള്ള അവാര്‍ഡ് ഗ്രാവിറ്റ് കരസ്ഥമാക്കി. മികച്ച സഹനടനുള്ള അവാര്‍ഡ് ജയേഡ് ലറ്റോയും, മികച്ച കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം ബായേഴ്സ് ക്ലബും നേടി.

മികച്ച സഹനടിക്കുള്ള പുരസ്കാരം 12 ഇയേഴ്സ് എ സ്ലേവ് എന്ന ചിത്രത്തിന് ലൂപിറ്റ യങ്ങോ നേടി. ഇറ്റലിയില്‍ നിന്നുള്ള ഗ്രേറ്റ് ബ്യൂട്ടിയാണ് മിക‌ച്ച വിദേശ ചിത്രം. ഫ്രോസന്‍ ആണ് മിക്അച്ച അനിമേറ്റഡ് ചിത്രം. മികച്ച ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍‌)- ഹീലിയം.

ഒമ്പത് ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. നീണ്ടകാലത്തെ അടിമജീവിതത്തിനുശേഷം മോചിതനാവുന്ന അടിമയുടെ കഥപറയുന്ന ‘12 ഇയേഴ്സ് എ സ്ളേവ്’ അടിമത്ത കാലത്തെ അമേരിക്കന്‍ ചരിത്രമാണ് പറയുന്നത്.

മികച്ച സംവിധായകനുള്ള പുരസ്കാരത്തിനുള്‍പ്പെടെ ഒമ്പത് പുരസ്കാരങ്ങള്‍ക്കാണ് ഈ ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

ബഹിരാകാശത്ത് തകര്‍ന്ന സ്പേസ് ഷട്ട്ലിലെ സഞ്ചാരി ഭൂമിയിലേക്ക് തിരികെയെത്തുന്നതാണ് ‘ഗ്രാവിറ്റി’യുടെ ഇതിവൃത്തം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :