‘ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍’ പുരസ്കാരത്തിന് സച്ചിന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PRO
സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ‘ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍’ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തു. പ്രമുഖ ക്രിക്കറ്റ് വാര്‍ത്ത വെബ് പോര്‍ട്ടറായ ക്രിക്ക് ഇന്‍ഫോയാണ് ‘ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍’ ക്രിക്കറ്ററെ തെരഞ്ഞെടുക്കുന്നത്.

സച്ചിനെ കൂടാതെ സേവാഗാണ് പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് ഇന്ത്യക്കാരന്‍. വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, സ്പിന്‍ മാന്ത്രികന്‍മാരായ മുത്തയ്യ മുരളീധരന്‍, ഷെയിന്‍ വോണ്‍ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് എന്നിവരെയും ഈ പുരസ്‌കാരത്തിനായി പരിഗണിക്കുന്നുണ്ട്.

മുന്‍ ക്രിക്കറ്റ് കളിക്കാരും, വിദഗ്ദരും ഉള്‍പ്പെടുന്ന അമ്പതോളം പേര്‍ അടങ്ങുന്ന ജൂറിയാണ് ‘ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍’ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. അടുത്ത തിങ്കളാഴ്ച്ചയാണ് അവാര്‍ഡ് പ്രഖ്യാപനം. ക്രിക്ക് ഇന്‍ഫോയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

മാര്‍ച്ച് 14നാലിന് മുംബൈയില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് ജേതാവിന് പുരസ്‌കാരം വിതരണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :