കോഹ്ലിയുടെ മികവില്‍ ഇന്ത്യ ലോകകപ്പ് നേടിയാലും അനുഷ്ക തിരിച്ചു വരില്ല; കാരണം എന്താണെന്ന് അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളീവുഡ് സുന്ദരി അനുഷകാ ശര്‍മയും വേര്‍പിരിഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പിന്നീട് നടന്ന പ്രധാന ചര്‍ച്ച ഇരുവരുടേയും പിണക്കം എന

rahul balan| Last Updated: വ്യാഴം, 31 മാര്‍ച്ച് 2016 (17:16 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളീവുഡ് സുന്ദരി അനുഷകാ ശര്‍മയും വേര്‍പിരിഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പിന്നീട് നടന്ന പ്രധാന ചര്‍ച്ച ഇരുവരുടേയും പിണക്കം എന്ന് മാറും എന്നുള്ളതായിരുന്നു. ആരാധകരുടെ ആഗ്രഹം കൂടിയായിരുന്നു ഇത്.

ആരാധകരുടെ ഈ ആഗ്രഹം ഇനി നടക്കാന്‍ സാധ്യത ഇല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അനുഷ്കയെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ കഴിഞ്ഞ ദിവസം വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നൂ എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ കോഹ്ലിയുടെ പ്രതികരണമൊന്നും അനുഷ്കയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സൂചന. ഇനി ഈ ബന്ധത്തില്‍ താല്പര്യമില്ലെന്നും തനിക്ക് സിനിമാ ജീവിതവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അനുഷ്ക വിരാട് കോഹ്ലിയെ അറിയിച്ചതായാണ് വിവരം. പ്രണയം കാരണം സിനിമയില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ലെന്നും അനുഷ്ക പറഞ്ഞതായാണ് സൂചന. ‘സുല്‍ത്താന്‍’, ‘ഏ ദില്‍ ഹൈ മുശ്കില്‍’, ‘ഫില്ലൌരി’ എന്നീ ബോളീവുഡ് ചിത്രങ്ങളുടെ തിരക്കിലാണ് അനുഷ്ക ഇപ്പോള്‍.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :