വിരാട് കോഹ്ലിയെ പരിഹസിച്ച് മിച്ചല്‍ ജോണ്‍സന്റെ ട്വീറ്റ്

വിരാട് കോഹ്ലിയെ പരിഹസിച്ച്‌ മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ മിച്ചല്‍ ജോണ്‍സന്‍. കഴിഞ്ഞ ഏകദിന ലോകകപ്പ്‌ സെമിയിലെ കോഹ്ലിയുടെ പരാജയം ചൂണ്ടിക്കാണിച്ചായിരുന്നു ജോണ്‍സന്റെ പ്രതികരണം.

ന്യൂഡല്‍ഹി, വിരാട് കോഹ്ലി, മിച്ചല്‍ ജോണ്‍സന്, ധോണി Newdelhi, Virat Kohli, Mitchel Johnson, Dhoni
ന്യൂഡല്‍ഹി| rahul balan| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (17:04 IST)
വിരാട് കോഹ്ലിയെ പരിഹസിച്ച്‌ മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ മിച്ചല്‍ ജോണ്‍സന്‍. കഴിഞ്ഞ ഏകദിന ലോകകപ്പ്‌ സെമിയിലെ കോഹ്ലിയുടെ പരാജയം ചൂണ്ടിക്കാണിച്ചായിരുന്നു ജോണ്‍സന്റെ പ്രതികരണം.

ഓസ്‌ട്രേലിയയയെ ഇതിനുമുമ്പും നേരിട്ടിട്ടുണ്ടെന്നും ഇത്തരം മത്സരങ്ങള്‍ തന്നെ ശക്‌തനാക്കിയിട്ടേ ഉള്ളുവെന്നും ഇതില്‍നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ട്‌ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോഹ്ലി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ്‌ ജോണ്‍സനെ ചൊടിപ്പിച്ചത്‌.

'ഇതെനിക്ക്‌ ഇഷ്‌ടപ്പെട്ടു. ഇതൊന്നും കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ കണ്ടില്ലല്ലോ?' എന്നായിരുന്നു ജോണ്‍സന്‍ ട്വിറ്ററില്‍ കുറിച്ചത്‌. കഴിഞ്ഞ ഏകദിന ലോകകപ്പ്‌ സെമിയില്‍
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു റണ്‍ എടുത്ത കോഹ്ലിയെ മിച്ചല്‍ ജോണ്‍സനാണ്‌ പുറത്താക്കിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :