അനുഷ്കയെ തൊട്ടാല്‍ കോഹ്ലിക്ക് പൊള്ളും; ട്രോളര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി താരത്തിന്റെ ട്വീറ്റ്

സമൂഹ്യ മാധ്യമങ്ങളില്‍ അനുഷ്‌ക ശര്‍മയെ കളിയാക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി വിരാട് കോഹ്ലി രംഗത്ത്. അനുഷ്‌കയെ വിടാതെ പിന്തുടരുന്നവരോട് എനിക്ക് ലജ്ജ തോന്നുന്നു. അനുഷ്‌ക തനിക്ക് എന്നും പ്രചോദനം മാത്രമാ

മുംബൈ, അനുഷ്‌ക ശര്‍മ, വിരാട് കോഹ്ലി, ഇന്ത്യ Mumbai, Anushka Sharma, Virat Kohli, India
rahul balan| Last Updated: തിങ്കള്‍, 28 മാര്‍ച്ച് 2016 (16:39 IST)
സമൂഹ്യ മാധ്യമങ്ങളില്‍ അനുഷ്‌ക ശര്‍മയെ കളിയാക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി വിരാട് കോഹ്ലി രംഗത്ത്. അനുഷ്‌കയെ വിടാതെ പിന്തുടരുന്നവരോട് എനിക്ക് ലജ്ജ തോന്നുന്നു. അനുഷ്‌ക തനിക്ക് എന്നും പ്രചോദനം മാത്രമാണ് തന്നിട്ടുള്ളതെന്നും കോഹ്ലി പറഞ്ഞു. ഷെയിം എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് കോഹ്ലി ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

സമീപകാലത്തെ കോഹ്ലിയുടെ മികച്ച പ്രകടനത്തിനു കാരണം അനുഷ്‌കയുമായുള്ള വേര്‍പിരിയലാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അനുഷ്‌ക ഇനി കോഹ്ലിയുടെ ജീവിതത്തിലേക്ക് തിരിച്ചുവരരുതെന്നും കോഹ്ലിയെ ആരാധകര്‍ക്ക് വേണമെന്നും തരത്തിലുള്ള ട്രോളുകളാണ് പ്രചരിച്ചത്. ആദ്യമായാണ് അനുഷ്കയ്ക്കെതിരെയുള്ള സമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കെതിരെ കോഹ്ലി പ്രതികരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :