കേന്ദ്രമന്ത്രിസഭാ പുനസംഘടന ഈയാഴ്ച?

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കേന്ദ്രമന്ത്രിസഭാ പുനസംഘടന ഈ ആഴ്ച ഉണ്ടായേക്കും എന്ന് സൂചനകള്‍. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മന്ത്രിസഭാ പുനസംഘടന വൈകില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

പൌര്‍ണമി മുതല്‍ അമാവാസി വരെയുള്ള ദിവസങ്ങള്‍ ഉത്തരേന്ത്യയില്‍ ശുഭകാലമല്ല. അതിനാലാണ് മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ പാതിവഴിയിലായത്. ഒക്ടോബര്‍ 20-ന് ദുര്‍ഗാപൂജാ അഘോഷങ്ങള്‍ക്കായി പ്രണബ് ബംഗാളിലെ കുടുംബ ഭവനത്തിലേക്ക് തിരിക്കും. ഇതില്‍ മുമ്പ് പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കാനാണ് സാധ്യത.

തൃണമൂല്‍ കോണ്‍ഗ്രസ് യു പി എ വിട്ടതോടെ മന്ത്രിസഭാ അഴിച്ചുപണിക്ക് കൂടുതല്‍ സാധ്യത തെളിയുകയായിരുന്നു. ഡിഎംകെ മന്ത്രിമാരായിരുന്ന എ രാജയും ദയാനിധിമാരനും രാജിവച്ച ഒഴിവിലേക്കും മന്ത്രിമാരെ വരേണ്ടതുണ്ട്.

യുവമന്ത്രിമാരായ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :