സ്ട്രീറ്റ് ഫൈറ്റര്‍ 4 ഇന്ത്യയിലെത്തി

മുംബൈ| WEBDUNIA|
കമ്പ്യൂട്ടര്‍ ഗെയിം നിര്‍മ്മാണരംഗത്തെ പ്രമുഖ കമ്പനിയായ ക്യാപ്കോമിന്‍റെ പുതിയ ഉല്‍പ്പന്നം സ്ട്രീറ്റ് ഫൈറ്റര്‍ - 4 ഇന്ത്യയിലെത്തി. രണ്ട് തരത്തിലുള്ള ഗെയിമുകളാണ് സ്ട്രീറ്റ് ഫൈറ്റര്‍ - 4 പാക്കേജില്‍ ലഭ്യമാകുക. ഫെബ്രുവരി 12ന് പുറത്തിക്കിയ പ്ലേ സ്റ്റേഷന്‍ മൂന്ന്, എക്സ്ബോക്സ് 360 എന്നിവയാണ് രണ്ട് പുതിയ പതിപ്പുകള്‍. 1999ലാണ് സ്ട്രീറ്റ് ഫൈറ്റര്‍ ഗെയിം ആദ്യമായി പുറത്തിറങ്ങിയത്.

ത്രിമാന മൂവി ചിത്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ഗെയിം ഇന്ത്യയില്‍ ബാംഗ്ലൂരിലും ചെന്നൈയിലുമാണ് റിലീസ് ചെയ്തത്. പഴയ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നിരവധി പുതിയ കഥാപാത്രങ്ങളെ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിംസണ്‍ വിപര്‍, ആബല്‍, ഇഐ ഫുയര്‍ട്ട്, റഫ് എന്നീ കഥാപാത്രങ്ങളെയാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. കളി നിയന്ത്രിക്കാനായി ആറു ബട്ടണുകള്‍ ഉപയോഗിക്കാം. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്ട്രീറ്റ് ഫൈറ്റര്‍ പ്ലേ സ്റ്റേഷന്‍ മൂന്നിന്‍റെ വില 3,499 രൂ‍പയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :