അഞ്ഞൂറ് രൂപയ്ക്ക് ഓഡിയോ കമ്പ്യൂട്ടര്‍

ന്യൂയോര്‍ക്ക്| WEBDUNIA|
അമേരിക്കയിലെ ഒരു സന്നദ്ധ സംഘടന പുതിയ ഓഡിയോ കമ്പ്യൂട്ടര്‍ പുറത്തിറക്കി. ഏകദേശം പത്ത് അമേരിക്കന്‍ ഡോളര്‍(500 രൂപ) വില വരുന്ന കമ്പ്യൂട്ടര്‍ ദരിദ്രഗ്രാമീണര്‍ക്ക് അക്ഷരജ്ഞാനം വളര്‍ത്താനും അവര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കാനുമാണ് ഉപയോഗിക്കുക. മൈക്രോസോഫ്റ്റില്‍ നിന്ന് വിരമിച്ച ക്ലിഫ് സ്മിത്ത് ആണ് ഇത്തരമൊരു കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിന് സംഘടനയെ സഹായിച്ചത്.

പാഠപുസ്തക പേജുകള്‍ സ്റ്റോര്‍ ചെയ്ത കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ കേട്ടു മനസ്സിലാക്കാനാകും. പദാവലികളുടെ വിശദീകരണം‍, ചോദ്യം ഉത്തരം എന്നിവയെല്ലാം ഓഡിയോ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയുന്നു.

യു എസ് ബി പോര്‍ട്ട് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെയാണ് ഓഡിയോ കമ്പ്യൂട്ടറിന് വേണ്ട വിവരങ്ങള്‍ ഫീഡ് ചെയ്യുന്നത്. വടക്കേ ഘാനയിലെ ദരിദ്രഗാമങ്ങളിലാണ് ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. പിന്നീട് ആഫ്രിക്കയിലെ മറ്റ് പ്രദേശങ്ങളിലും നടപ്പിലാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :