മുംബൈ|
rahul balan|
Last Updated:
ചൊവ്വ, 19 ഏപ്രില്‍ 2016 (19:53 IST)
ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണപ്പൊതി തുറന്നു നോക്കിയപ്പോള്‍ യുവതി ഞെട്ടി. വേറൊന്നുമല്ല, ഓര്‍ഡര്‍ ചെയ്ത ചില്ലി പനീറിനൊപ്പം ഒരു കോണ്ടം. ജംഷഡ്പൂരിലാണ് സംഭവം നടന്നത്. ദോശ ഹട്ട് എന്ന റെസ്‌റ്റോറന്റിലാണ് യുവതി ഗ്രേവികാര്‍ട്ട്.കോം വഴി സ്പ്രിങ് റോള്‍ ദോശയും ചില്ലി പനീറും ഓര്‍ഡര്‍ചെയ്തത്. ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനകം തന്നെ പാര്‍സല്‍ വീട്ടിലെത്തി. ചില്ലിപനീര്‍ പായ്ക്കറ്റ് തുറന്നപ്പോളാണ് കോണ്ടം കിട്ടിയത്. ഉടന്‍ തന്നെ യുവതി ഇക്കാര്യം റെസ്റ്റോറന്റില്‍ വിളിച്ച് പരാതിപ്പെട്ടു.
എന്നാല്‍ സംഭവം യുവതി സ്വയം കെട്ടിച്ചമച്ചതാണെന്നാണ് ദോശ ഹട്ട് റെസ്‌റ്റോറന്റ് ഉടമ സുദീപ് ദത്ത പറയുന്നത്. റെസ്റ്റോറന്റ് സാധാരണ വിതരണം ചെയ്യുന്ന പായ്ക്കറ്റുകളില്‍ ആറ് കഷ്ണങ്ങളുള്ള ചില്ലി പനീറാണ് ഉണ്ടാകാറുള്ളത് എന്നാല്‍ തിരികെ കൊണ്ടുവന്ന പായ്ക്കറ്റില്‍ മൂന്ന് കഷ്ണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കുഴപ്പം ആണെന്ന് അറിയില്ലെന്നും ഗ്രേവികാര്‍ട്ട് ഉടമ നിതിന്‍ ശര്‍മ വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ വളര്‍ച്ച കണ്ട് അസൂയപൂണ്ട മറ്റ് കമ്പനികള്‍ തങ്ങളെ തകര്‍ക്കാന്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവമെന്ന് നിതിന്‍ ശര്‍മ ആരോപിച്ചു.