വായ്പ്പാ തട്ടിപ്പ്; മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

മദ്യ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ചൂതാട്ട നിരോധന നിയമപ്രകാരമാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി. ചോദ്യം ചെയ്യല

മുംബൈ, വിജയ് മല്യ, കോടതി Mumbai, Vijay Malya, Court
മുംബൈ| rahul balan| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (18:46 IST)
മദ്യ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ചൂതാട്ട നിരോധന നിയമപ്രകാരമാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് മല്യയ്ക്ക് മൂന്ന് തവണ കോടതി നോട്ടീസ് നല്‍കിയിരുന്നു.

കോടതിയുടെ നോട്ടീസ് അവഗണിച്ച് വിദേശത്തേക്ക് മുങ്ങിയ സാഹചര്യത്തിലാണ് കോടതി ശക്തമായ നടപടികള്‍ എടുത്തത്. കഴിഞ്ഞ ദിവസം മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
പാസ്‌പോര്‍ട്ട് നിയമം സെക്ഷന്‍ 10എ പ്രകാരമാണ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം മല്യയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മല്യയുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായില്ല.

തുടര്‍ച്ചയായി വാറണ്ടുകള്‍ അയച്ചിട്ടും ഹാജരാകാത്തതിനേത്തുടര്‍ന്ന് മല്യക്കെതിരെ കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. വായ്പതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് 9000 കോടി രൂപയാണ് രാജ്യത്തെ വിവധ ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :