എല്ലാ പ്രകൃതിവിഭവങ്ങള്‍ക്കും ലേലം നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
എല്ലാ പ്രകൃതിവിഭവങ്ങള്‍ക്കും ലേലം നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. സ്പെക്ട്രത്തിനു മാത്രം ലേലം ചെയ്താല്‍ മതി. പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യുന്നതു വിശാലമായ പൊതുതാത്പര്യവും പൊതുനന്മയും പരിഗണിച്ചാവണം. വരുമാനത്തെക്കാള്‍ പ്രധാനം പൊതു നന്മയാണ്.

ഇക്കാര്യത്തില്‍ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കു നയപരമായ തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

2 ജി സ്പെക്ട്രം കേസില്‍ 122 ടെലികോം കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിയ രാഷ്ട്രപതി മുഖാന്തരം റഫറന്‍സ് സമര്‍പ്പിച്ചിരുന്നു. ഇതിലാണു കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :