ശ്രീരാമന്‍ ജനിച്ചത് ബിസി 5114 ജനുവരി 10-ന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ശ്രീരാമന്റെ ശരിയായ ജന്മദിനം രേഖപ്പെടുത്തി ചരിത്രം സൃഷ്ടിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് റിസര്‍ച്ച് ഓണ്‍ വേദാസിലെ കുറെ വേദ ശാസ്‌ത്രജ്ഞന്മാര്‍. വേദ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കുന്ന പ്ലാനറ്റോറിയം സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് രാമന്റെ ജന്മദിനം കണ്ടുപിടിച്ചത്.

രാമന്‍ ജനിച്ചത് ബിസി 5114 ജനുവരി 10ന് അയോധ്യയിലാണെന്നാണ് ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്. ഇന്ത്യന്‍ കലണ്ടര്‍ പ്രകാരം ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തില്‍ ഉച്ചക്ക് 12 മണിക്കും 1 മണിക്കുമിടക്കാണ് ശ്രീരാമന്‍ ജനിച്ചത്. ഇതിനു മുന്‍പും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞന്മാര്‍ ചരിത്ര പ്രധാന്യമുള്ള പല സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബിസി 2000ത്തിന് മുന്‍പുള്ളതാണ് ഇവയില്‍ മിക്കതും.

നാസ, നെഹ്രു പ്ലാനറ്റോറിയം തുടങ്ങി പ്രശസ്‌തമായ ഗവേഷണ കേന്ദ്രങ്ങള്‍ ആകാശത്തിലെ നക്ഷത്രസമൂഹങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനചലനങ്ങള്‍ മനസിലാക്കുന്നത് പ്ലാനറ്റോറിയം സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ്. രാമായണത്തില്‍ വാല്‍മീകി രാമന്റെ ജനനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്ലാനറ്റോറിയം സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് രാമന്റെ ജന്മദിനം കണ്ടുപിടിച്ചത്.

കൂടാതെ വ്യത്യസ്ത പ്ലാനറ്റോറിയം സോഫ്‌റ്റ്വെയറുകളായ സ്‌പേസ് ഇമേജനറി, റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് എന്നിവ രാമന്റെ ജന്മദിനം കണ്ടുപിടിക്കുന്നതിന് ഉപയോഗിച്ചതായി ശാസ്‌ത്രജ്ഞന്മാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :