മണിചെയിന്‍ തട്ടിപ്പിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നാനോ എക്‌സല്‍ തട്ടിപ്പ്‌ കേസിലെ പ്രതിയായ കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ ഹരീഷ്‌ മദിനേനിക്ക്‌ സുപ്രീംകോടതി ജാമ്യം നിഷേധിച്ചു.മണിചെയിന്‍ തട്ടിപ്പുകാര്‍ സാധാരണക്കാരുടെ പണം കൊള്ളയടിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. നാനോ എക്സല്‍ മാനേജിങ് ഡയറക്ടര്‍ ഹരീഷ് ബാബു മദനീനിയുടെ ജാമ്യാപേക്ഷ തള്ളിയാണ് മണി ചെയിന്‍ തട്ടിപ്പുകള്‍ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശം നടത്തിയത്. സാധാരണക്കാരന്റെ പണം കൊള്ളയടിച്ച്‌ മണിചെയിന്‍ കമ്പനികള്‍ സുഖിക്കുകയാണെന്ന്‌ ജാമ്യഹര്‍ജി പരിഗണിച്ച്‌ ജസ്‌റ്റിസുമാരായ എച്ച്‌ എല്‍ ദത്തു, ചന്ദ്രമൗലി കെ ആര്‍ പ്രസാദ്‌ എന്നിവരടങ്ങുന്ന ബെഞ്ച്‌ നിരീക്ഷിച്ചു. മദിനേനിയെ അനുയോജ്യമായ കോടതിയില്‍ ഹാജരാക്കാന്‍ സുപ്രീംകോടതി സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

സാധാരണ തൊഴിലാളികളും പെന്‍ഷന്‍കാരുമാണ്‌ തട്ടിപ്പിനു കൂടുതലും ഇരയാകുന്നത്‌. അവരുടെ കഠിന്വാധ്വാനത്തിന്റെ ഫലം മണിചെയിന്‍ കമ്പനി ഉടമകള്‍ ആസ്വദിക്കുകയാണെന്നാണ് കോടതി വിമര്‍ശിച്ചത്. സംസ്‌ഥാനത്ത്‌ മൂന്നു ജില്ലകളിലായി 601 കേസുകളുണ്ടെന്നും 52 എണ്ണത്തില്‍ ജാമ്യം ലഭിച്ചിട്ടില്ലെന്നും മദിനേനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ എല്‍ നാഗേശ്വര റാവു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. നാടു നീളെ നടന്ന്‌ ആളുകളെ പറ്റിച്ചതിനാല്‍ ഇത്രയും കേസുണ്ടായതില്‍ അത്ഭുതപ്പെടാനില്ലെന്നും ബെഞ്ച്‌ നിരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :