എന്തുകൊണ്ട് എല്ലായ്പോഴും ഭര്‍ത്താക്കന്മാര്‍ സഹിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 9 ജനുവരി 2015 (10:17 IST)
ദാമ്പത്യതര്‍ക്കങ്ങള്‍ സംബന്ധിച്ചുള്ള കേസുകളില്‍ എല്ലായ്പോഴും ഭര്‍ത്താക്കന്മാര്‍ തന്നെ ബുദ്ധിമുട്ടുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. വ്യാഴാഴ്ച ഒരു കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് എ കെ സിക്രി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഈ ചോദ്യം ഉന്നയിച്ചത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന വിവാഹതര്‍ക്കം സംബന്ധിച്ച് ഗാസിയാബാദില്‍ നടത്തപ്പെടുന്ന കേസ് മധ്യപ്രദേശിലെ ബേതുലിലേക്ക് മാറ്റണമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. അപേക്ഷ കോടതി തള്ളി. താന്‍ മധ്യപ്രദേശിലെ ബേതുലിലെ സ്ഥിരം താമസക്കാരിയാണെന്നും അതിനാല്‍ വിവാഹതര്‍ക്കം സംബന്ധിച്ച കേസുകള്‍ അങ്ങോട്ട് മാറ്റണമെന്നും കാണിച്ച് യുവതി സമര്‍പ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്.

ഭര്‍ത്താവ് ഭാര്യയുമായി അകന്നു കഴിയുമ്പോള്‍ വിവാഹതര്‍ക്കങ്ങള്‍ മിക്കപ്പോഴും ഭാര്യയ്ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ള സ്ഥലങ്ങളിലേക്ക്
മാറ്റാറുണ്ട്. ഇതുകാരണം, ഭര്‍ത്താക്കന്മാര്‍ക്ക് മിക്കപ്പോഴും ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടതായി വരും. ഇതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. ഭാര്യമാരുടെ ഹര്‍ജികളില്‍ കോടതി വളരെ സൌമ്യമായി ആണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും എന്നാല്‍ അങ്ങനെ ഭാര്യമാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുമ്പോള്‍ അത് ഭര്‍ത്താക്കന്മാര്‍ക്ക് ബുദ്ധിമുട്ടായി തീരുകയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന കാര്യമാര്‍ കേസ്, അത് ഭര്‍ത്താക്കന്മാര്‍ രജിസ്റ്റര്‍ ചെയ്തത് ആണെങ്കിലും, തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപത്തേക്ക് ഓര്‍ഡര്‍ നേടി മാറ്റാറുണ്ട്.
ഭാര്യമാരുടെ അപേക്ഷ പരിഗണിക്കുന്നതില്‍ കോടതിക്ക് തുറന്ന മനസ്ഥിതിയാണുള്ളത്. എന്നാല്‍ ‍, ഭര്‍ത്താക്കന്മാര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. എല്ലാ പ്രാവശ്യവും ഭര്‍ത്താക്കന്മാര്‍ എന്തിനാണ് കഷ്‌ടപ്പെടുന്നതെന്നും ബെഞ്ച് ചോദിച്ചു.

വിവാഹ തര്‍ക്ക കേസുകളില്‍ മിക്കപ്പോഴും ഭാര്യമാര്‍ കേസ് തങ്ങള്‍ക്ക് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റാന്‍ അപേക്ഷ നല്കുന്നത് പതിവാണ്. പലപ്പോഴും ഭര്‍ത്താക്കന്മാര്‍ക്ക് ഇത് തങ്ങളുടെ താമസസ്ഥലത്തു നിന്നും ജോലിസ്ഥലത്തു നിന്നും എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമായിരിക്കും. പരമ്പരാഗതമായി ഭാര്യയുടെ വീടിനു സമീപത്തുള്ള സ്ഥലത്തേക്ക് കേസ് മാറ്റാന്‍ കോടതി അനുവദിക്കാറുണ്ട്. മിക്കപ്പോഴും ഭാര്യയുടെ യാത്രാച്ചെലവും കേസിന്റെ ചെലവും മറ്റും വഹിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ആയിരിക്കും. എന്നതാണ് ഇതിനു കാരണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :