ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (15:18 IST)
പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍
മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

പൂട്ടിക്കിടക്കുന്ന പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതില്‍ ഒരു ഫോര്‍ സ്റ്റാര്‍ ബാറും മൂന്നെണ്ണം ത്രീസ്റ്റാര്‍ ബാറുകളുമാണ്. ലൈസന്‍സ് പുതുക്കി നല്‍കാന്‍ കോടതി സമയപരിധിയും നിശ്ചയിച്ചിരുന്നു. ഇതിനുള്ളില്‍ പുതുക്കി നല്‍കിയില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറിക്കും എക്‌സൈസ് കമ്മീഷണര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനമെന്നാണ് കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :