കടല്‍ക്കൊല കേസ്: നാവികന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി| Last Modified ബുധന്‍, 7 ജനുവരി 2015 (19:54 IST)
കടല്‍ക്കൊല കേസില്‍ കേസിലെ പ്രതി ഇറ്റാലിയന്‍ നാവികനായ ലത്തോറെ മാസിമിലാനോയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് മസിമിലാനോ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ജാമ്യകാലാവധി നാല് മാസത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കടല്‍ക്കൊലക്കേസില്‍ പ്രതിയായ നാവികന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. മാസിമിലാനോ ലത്തോറയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സെപ്റ്റംബര്‍ 12ന് മസ്തിഷ്‌കാഘതത്തിന് വിദഗ്ദ ചികിത്സക്കും കുടുംബത്തിന്റെ പരിചരണത്തിനുമായി ലത്തോറയെ ഇറ്റലിയില്‍ പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു. നാല് മാസമായിരുന്നു ചികിത്സയ്ക്കും മറ്റുമായി നാവികന് അനുവദിച്ചത്. ഈ മാസം മാസം 12ന് തിരിച്ചെത്താനാണ് നാവികനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :