എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, അക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല: രാജ്നാഥ് സിങ്ങ്

എന്തുകഴിക്കണമെന്ന് ജനത്തിന് തീരുമാനിക്കാമെന്ന് രാജ്നാഥ് സിങ്ങ്

Slaughter houses, RSS, Buffalo Slaughter, Cow slaughter, Rajnath Singh, Beef ban, Beef Festival, ന്യൂഡൽഹി, കന്നുകാലി കശാപ്പ്, കശാപ്പ് നിരോധനം, ആർഎസ്എസ്, പാഞ്ചജന്യ, ബിജെപി, രാജ്നാഥ് സിങ്
മിസോറം| സജിത്ത്| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (12:12 IST)
എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജനങ്ങളുടെ അവകാശത്തില്‍ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരില്ലെന്നും കന്നുകാലി കശാപ്പിനു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരായ പ്രാദേശിക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.


നേരത്തെ മന്ത്രി വെങ്കയ്യ നായിഡുവും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം ഉത്തരവിട്ടതോടെ, രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിൽ വൻപ്രതിഷേധങ്ങളാണ് നടന്നത്. പല സ്ഥലങ്ങളിലും ബീഫ് ഫെസ്റ്റിവൽ അടക്കമുള്ളവ നടത്തുകയും ഈ ഉത്തരവിൽ പ്രതിഷേധിച്ച് മേഘാലയയിലെ രണ്ടു ബിജെപി നേതാക്കൾ പാർട്ടി വിടുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :