Widgets Magazine Widgets Magazine

ബിഎസ്എഫ് യോഗത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു; ഞെട്ടല്‍ മാറാതെ വനിതാ ഓഫീസര്‍മാര്‍

അമൃത്സര്‍/ന്യൂഡല്‍ഹി, തിങ്കള്‍, 12 ജൂണ്‍ 2017 (16:21 IST)

Widgets Magazine
  porn videos , BSF , porn , sex videos , BJP , RSS , Narendra modi , പോണ്‍ വീഡിയോ , ഐജി മുകുള്‍ ഗോയല്‍ , ബിഎസ്എഫ് , പോണ്‍ വീഡിയോ , വീഡിയോ മാറി , വനിതാ ഓഫീസര്‍മാര്‍

ബിഎസ്എഫ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പഞ്ചാബ് ഫ്രണ്ടിയര്‍ ഐജി മുകുള്‍ ഗോയല്‍. വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടതായി അധികൃതര്‍ ശരിവച്ചു.

ഞായറാഴ്ച അമൃത്സറിലെ ബിഎസ്എഫ് ആസ്ഥാനത്ത് ചേര്‍ന്ന 77മത് ബറ്റാലിയന്‍ ദര്‍ബാറിലാണ് പോണ്‍ വീഡിയോ അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്. നിരവധി വനിതാ ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ 90 സെക്കന്റോളം സമയം പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.

ഒരു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ലാപ്‌ടോപ്പില്‍ നിന്നാണ് വലിയ സ്‌ക്രീനില്‍ പോണ്‍ വീഡിയോ പ്രദര്‍ശിക്കപ്പെട്ടത്. ദൃശ്യാവിഷ്കാരത്തിനായി പ്രദര്‍ശിപ്പിച്ച വീഡിയോ മാറിപ്പോകുകയും സെക്‍സ് വീഡിയോ പ്ലേ ആയതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഔദ്യോഗിക ലാപ്‌ടോപ്പില്‍ എങ്ങനെയാണ് പോണ്‍ വീഡിയോ എത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുക.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ബിഎസ്എഫ് രംഗത്തെത്തി. യോഗത്തില്‍ ഏഴോ എട്ടോ വനിതാ ഓഫീസര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും രണ്ടു മുതല്‍ അഞ്ച് സെക്കണ്ട് മാത്രമാണ് ക്ലിപ്പ് ലിക്കായതെന്നുമാണ് ഐജി മുകുള്‍ ഗോയല്‍ പറയുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചത്, ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്താണ് ? - ഹൈക്കോടതി

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ ...

news

ആദിയോഗി ശിവപ്രതിമ; ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമ !

ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആത്മീയാചാര്യൻ ജഗ്ഗി ...

news

ടിപി കേസിലെ പ്രതികൾക്ക് പൂജപ്പുര ജയിലിലിലും സുഖവാസം; രണ്ട് സ്മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ടി പി ...

news

ഗംഗാനദി മലിനമാക്കിയാൽ ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും; പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

ഗംഗാ നദിയെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശയുമായി കേന്ദ്രം നിയമിച്ച പ്രത്യേക ...

Widgets Magazine Widgets Magazine