ഇസ്ലാമിന്റെ പ്രചാരണത്തിന് ടി വി ചാനല്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇസ്ലാമിന്റെ മതസന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ടെലിവിഷന്‍ ചാനല്‍ തുടങ്ങണമെന്ന് മക്ക മസ്ജിദ്‌ മുഖ്യ ഇമാം ഷെയ്ഖ്‌ അബ്‌ദുള്‍ റഹ്മാന്‍ സുദൈസ്‌ അഭിപ്രായപ്പെട്ടു. ഡല്‍ഹി രാംലീല മൈദാനില്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്‌ സംഘടിപ്പിച്ച 'അസ്മതെ സഹാബ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിലെ ഏറ്റവും പ്രമുഖനായ മതപണ്ഡിതനാണ് സുദൈസ്‌. മതത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മുസ്ലിം യുവാക്കള്‍ ടി വിയും സിനിമയും ഉപേക്ഷിക്കണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നതിന് തൊട്ടു പിന്നാലെയാണ് മുഖ്യ ഇമാമിന്റെ ഈ നിരീക്ഷണം.

തൊണ്ണൂറായിരം പേര്‍ പരിപാടിയില്‍ പങ്കുകൊണ്ടു. സുദൈസ്‌ ആദ്യമായാണ്‌ ഇന്ത്യയിലെത്തുന്നത്‌. സമ്മേളന വേദിയില്‍ നടന്ന മഗ്‌രിബ്‌, ഇശാ നമസ്കാരങ്ങള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കി. നമസ്കാരത്തിനുള്ള നീണ്ട നിര മൈതാനം കടന്ന് റോഡ് വരെ നീണ്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :