ആണവകരാറില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണ

ന്യൂഡല്‍ഹി| Joys Joy| Last Modified ഞായര്‍, 25 ജനുവരി 2015 (11:46 IST)
ആണവകരാറില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ . ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതായാണ് സൂചനകള്‍ . ഉച്ചയ്ക്കു ശേഷം നടത്തുന്ന സംയുക്തപ്രസ്താവനയില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

ആണവ ബാധ്യതാനിയമവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ,ഇന്‍ഷുറന്‍സ് നിധി രൂപീകരിച്ചേക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . റിയാക്‌ടറുകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ ആണവ ഇന്‍ഷുറന്‍സ് നിധി രൂപികരിക്കാന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .

മൂന്നുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ന് രാവിലെയാണ് എത്തിയത്. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിയ ഒബാമയെ ആലിംഗനം ചെയ്തായിരുന്നു മോഡി സ്വീകരിച്ചത്. നാളെ നടക്കുന്ന റിപ്പബ്ലിക് ദിന ആഘോ‍ഷപരിപാടികളില്‍ ഒബാമ പങ്കെടുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :