അളഗിരിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മധുര| WEBDUNIA|
PRO
PRO
കേന്ദ്രമന്ത്രി എം കെ അളഗിരിയുടെ മകന്‍ ദുരൈക്കും മറ്റ് 11 പേര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗ്രാനൈറ്റ് ഖനിയില്‍ നിന്ന് അനധികൃതമായി ഗ്രാനൈറ്റ് കടത്തി സംസ്ഥാനത്തിന് കോടികളുടെ നഷ്ടം വരുത്തിയെന്ന് കണ്ടെത്തിയ്തിനെ തുടര്‍ന്നായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

175 ഗ്രാനൈറ്റ് ഖനികളില്‍ നിന്നുമായി ദുരൈയും കൂട്ടാളികളും അനധികൃതമായി ഗ്രാനൈറ്റ് കടത്തിയിട്ടുള്ളതായി മധുര ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ അനധികൃത ഗ്രാനൈറ്റ് കടത്തലില്‍ സംസ്ഥാനത്തിന് 16,338 കോടി രൂപയുടെ നഷ്ട്മുണ്ടാക്കിയതായും, അനുവാദം കൂടാതെയാണ് ഇവര്‍ ഖനനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുരൈക്കും മറ്റ് കൂട്ടാളികള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഓഗസ്റ്റ് 7ന് കേസ് ഫയല്‍ ചെയ്‌തത്.

പൊലീസിന്റെ പ്രത്യേക വിഭാഗമാണ് ഇവരെ അന്വേഷിക്കുന്നത്. ഇവരുടെ കമ്പനികളുടെ അക്കൌണ്ടുകള്‍, ബാങ്കിംഗ് ട്രാന്‍സാക്ഷന്‍സ് തുടങ്ങിയവ സ്തംഭിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവര്‍ക്ക് സഹായം നല്‍കിയെന്ന് കരുതുന്ന തമിഴ്നാട് മിനറല്‍ വകുപ്പിന്റെ ചില ഉദ്യോഗസ്ഥര ചോദ്യം ചെയ്തതായി പൊലീസ് അധികാരികള്‍ അറിയിച്ചു.

എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനോട് ഇവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതികളില്‍ ചിലര്‍ രാജ്യം വിട്ട് പോയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :