ടുജി: ചിദംബരത്തിന് ക്ലീന്‍ ചിറ്റ്?

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ചിദംബരം കുറ്റകരമായി ഒന്നു ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ ജെപിസിക്ക് മുമ്പാകെ വ്യക്തമാക്കി. എ രാജ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ പതിവായി വഴി തെറ്റിക്കാന്‍ ശ്രമിച്ചു എന്നും സിബിഐ വ്യക്തമാക്കി.

ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കാത്തതിനെക്കുറിച്ച് ജെപിസി ആരാഞ്ഞപ്പോഴാണ് സിബിഐ ഇക്കാര്യം പറഞ്ഞത്. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ഉതകുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

ടുജി അഴിമതിയില്‍ പൊതുഖജനാവിന് 22000 കോടി മുതല്‍ 30,000 കോടി വരെ നഷ്ടം നേരിട്ടു എന്നും സിബിഐ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :