അമേരിക്കയില്‍ നരേന്ദ്ര മോഡിക്കുള്ള വിസ വിലക്ക് നീക്കരുതെന്ന് 65 എം‌പിമാര്‍ ഒബാമയോട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അമേരിക്കയില്‍ നരേന്ദ്ര മോഡിക്കുള്ള വിസ വിലക്ക് നീക്കരുതെന്ന് ഇന്ത്യയില്‍ നിന്നുള്ള 65 എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ബാരക്ക് ഒബാമയക്ക് എംപിമാര്‍ കത്തെഴുതി. സീതാറാം യെച്യൂരി, എംപി അച്യുതന്‍ തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഇപ്പോള്‍ മോഡിക്കുള്ള വിലക്ക് തുടരണമെന്നാണ് കത്തില്‍ പറയുന്നത്. 12 പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരാണ് മോഡി വിരുദ്ധ നിലപാടെടുത്ത് ഒബാമയ്ക്ക് കത്തെഴുതിയത്. ഇതില്‍ 25 രാജ്യസഭാ അംഗങ്ങളും 40 ലോക്സഭാ അംഗങ്ങളും ഇതില്‍ പെടുന്നു.

ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് മോഡിയുടെ വിസ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അമേരിക്കയിലെത്തിയ സമയത്ത് തന്നെയാണ് ഇങ്ങനെ ഒരു നീക്കം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ന്യയോര്‍ക്കില്‍ പത്രസമ്മേളമനത്തില്‍ മോഡിയുടെ വിസാ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രാജ്നാഥ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് ഒബാമയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്ന വ്യക്തിയാണെന്ന് പ്രഖ്യാപിച്ച് മോഡിക്ക് വിസ നിഷേധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :